തിരുവനന്തപുരം: ആറ്റിങ്ങലില്‍ വൃദ്ധനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണന്‍ (85) ആണ് മരിച്ചത്. മുഖവും വലതുകയ്യും നായ്ക്കള്‍ കടിച്ചെടുത്ത നിലയിലാണ്. കാട്ടിന്‍പുറത്ത് രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പത്തുമീറ്റര്‍ ചുറ്റളവില്‍ ചോരപ്പാടുകള്‍ കാണുന്നുണ്ട്. ഇത് നായ്ക്കളുമായി മല്ലിട്ടതിന്റെ ചോരപ്പാടുകളാണെന്നു കരുതുന്നു.
