എല്ലാം വൈകാരികമായിരുന്നു

തിരുവനന്തപുരം: മഹിജയെ പോലീസ് വലിച്ചിഴച്ചതിനെ വിമര്‍ശിച്ച എംഎ ബേബി പ്രസ്താവന തിരുത്തി. പാര്‍ട്ടി നിലപാടാണ് ശരിയെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടേറിയേറ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു.
തന്റെ അഭിപ്രായം വൈകാരികമായ സാഹചര്യത്തിലാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പോലീസ് നയം മനസിലാക്കാത്തവര്‍ ചെയ്തതാണെന്നായിരുന്നു എംഎ ബേബി ഫെയ്‌സ്ബുക്കില്‍ അഭിപ്രായപ്പെട്ടിരുന്നത്. ഇത് മനസ്സിലാകാതെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതാണെന്നും എംഎം ബേബി പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *