അവയവ ദാനത്തിന് തടസ്സങ്ങളൊന്നുമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ ദാനത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.

അങ്ങേയറ്റം ആവശ്യമായ നിബന്ധനകള്‍ മാത്രമേ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളൂ. മസ്തിഷ്‌ക മരണം സര്‍ക്കാര്‍ ഡോക്ടര്‍ ഉറപ്പു വരുത്തുന്നതില്‍ എന്താണ് തെറ്റെന്ന് ആരോഗ്യമന്ത്രി ചോദിച്ചു.

അവയവദാനത്തിന്റെ മറവില്‍ ചൂഷണം ഒഴിവാക്കാനും സുതാര്യത ഉറപ്പുവരുത്താനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന സമിതിയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ ഉണ്ടാവണം. നടപടി ക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തണം. ജീവിച്ചിരിക്കേ അവയവ ദാനം നടത്തുന്നവരുടെ രജിസ്ട്രി സൂക്ഷിക്കണം എന്നിവയാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *