കുഞ്ഞാലിക്കുട്ടിയുടെ വിജയം 171038 വോട്ടിന്റെ ഭൂരിപക്ഷത്തിന്

മലപ്പുറം: 171038 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു.

1.94 ലക്ഷം വോട്ടിന്റെ അന്തരിച്ച ഇ അഹമ്മദ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ ഭൂരിപക്ഷത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും മിന്നുന്ന വിജയമാണ് കുഞ്ഞാലിക്കുട്ടി നേടിയത്.

ഒന്‍പതു ലക്ഷത്തി മുപ്പത്തിയാറായിരം വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 515325 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടി നേടിയത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി ഫൈസല്‍ 344287 വോട്ടുകള്‍ നേടി എല്‍ ഡി എഫിന്റെ വോട്ടിംഗ് ശതമാനം വര്‍ധിപ്പിച്ചു. കഴിഞ്ഞ തവണ നേടിയ വോട്ടിനേക്കാള്‍ അവകാശപ്പെട്ടപോലെ വോട്ട് വര്‍ധിപ്പിക്കാന്‍ കഴിയാതെ ബി ജെ പിയുടെ ശ്രീപ്രകാശ് 65662 വോട്ടുകള്‍ മാത്രമാണ് നേടിയത്. കനത്ത തിരിച്ചടിയാണ് ബി ജെ പിക്ക് കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *