മലപ്പുറം: 60 ശതമാനത്തോളം വോട്ടുകള്‍ എണ്ണിയപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഒന്നേകാല്‍ ലക്ഷം കടന്നു. മൂന്നര ലക്ഷത്തോളം വോട്ടുകള്‍ കുഞ്ഞാലിക്കുട്ടി നേടിക്കഴിഞ്ഞു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി ഫൈസല്‍ രണ്ടേകാല്‍ ലക്ഷം വോട്ടിലേക്ക് എത്തിയിട്ടുണ്ട്. ബി ജെ പി സ്ഥാനാര്‍ഥി ശ്രീപ്രകാശ് 45000 വോട്ടുകള്‍ നേടിയിട്ടുണ്ട്. ഇനി മൂന്നര ലക്ഷത്തോളം വോട്ടുകള്‍ എണ്ണാനുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിയാണ് കുഞ്ഞാലിക്കുട്ടിയുടെ മുന്നേറ്റം. മലപ്പുറത്ത് പച്ചലഡു വിതരണവും ആഹഌദ പ്രകടനവും തുടങ്ങിക്കഴിഞ്ഞു. മലപ്പുറം നഗരം കേന്ദ്രീകരിച്ച് വാഹനങ്ങളില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനത്തിലാണ്.
