സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്: കോടിയേരി

തിരുവനന്തപുരം: ടി.പി. സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരികെ നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിധി സര്‍ക്കാരിനുള്ള തിരിച്ചടിയല്ല. കോടതി വിധി പരിശോധിച്ചു നടപ്പാക്കും. കോടതിയും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിനില്ല. കോടതി വിധി ദുരപദേശപരമായി സര്‍ക്കാര്‍ കാണുന്നില്ലെന്നും കോടിയേരി പറഞ്ഞു.

മന്ത്രി എം.എം. മണിക്കെതിരായ പ്രതിഷേധം രാഷ്ട്രീയ സമരമാക്കാന്‍ ശ്രമം നടക്കുന്നുവെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചാണ് സമരം നടത്തുന്നത്. മണി പരസ്യമായി മാപ്പു പറഞ്ഞതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *