ബൊഹോല്‍: ജീവനോടെ പിടികൂടുന്ന മുസ്ലീം തീവ്രവാദികളുടെ കരള്‍ ഉപ്പും വിനാഗിരിയും കൂട്ടി കഴിക്കുമെന്ന് ഫിലിപ്പൈന്‍ വിവാദ പ്രസിഡന്റ് റോഡ്രിഗോ ഡുതെര്‍ത്. താന്‍ തീവ്രവാദികളേക്കാള്‍ ക്രൂരനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
മയക്കുമരുന്ന് കടത്തുന്നവരെ കൊല്ലുമെന്ന് പ്രസിഡന്റ് മുന്‍പും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബൊഹോല്‍ പ്രവിശ്യയിലെ റിസോര്‍ട്ടില്‍ മുസ്ലീം തീവ്രവാദികള്‍ നടത്താനിരുന്ന ഭീകരാക്രമണം സൈന്യം പരാജയപ്പെടുത്തിയിരുന്നു. തുടര്‍ന്ന് തീവ്രവാദികള്‍ രക്ഷപ്പെട്ടിരുന്നു. ഇവരെ ജീവനോടെ പിടികൂടിയാല്‍ അവരെ കൊന്ന് കരള്‍ കഴിക്കുമെന്നാണ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.
ദീര്‍ഘകാലം സിറ്റി മേയറായിരുന്ന ശേഷമാണ് റോഡ്രിഗസ് ഫിലിപ്പൈന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു റോഡ്രിഗസിന്റെ സ്ഥാനാരോഹണം. മയക്കുമരുന്നുകാര്‍ക്കെതിരെ നടത്തിയ ഏറ്റുമുട്ടലുകളില്‍ ഇതുവരെ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
