വിവാഹ ശേഷം കാവ്യ ചിലങ്കയണിയുന്നു

കൊച്ചി: വിവാഹ ശേഷം കാവ്യ ദിലീപ് ആദ്യമായി ചിലങ്കയണിയുന്നു. ഭര്‍ത്താവ് ദിലീപ് നടത്തുന്ന ഒരു മാസത്തെ അമേരിക്കന്‍ ഷോയിലാണ് കാവ്യ നൃത്തം അവതരിപ്പിക്കുന്നത്. കാവ്യ തന്നെയാണ് ഷോയുടെ മുഖ്യ ആകര്‍ഷണം. അമേരിക്കയില്‍ ദിലീപിന്റെയും കാവ്യയുടേയും നേതൃത്വത്തില്‍ ഒരുക്കുന്ന പരിപാടികള്‍ക്ക് താരങ്ങള്‍ എത്തികഴിഞ്ഞു.

വിവാഹ ശേഷം വന്‍ ജനാവലിയെ നേരില്‍ കാണാന്‍ പോകുന്നകാവ്യ മാധവന്റെ പേര്‍ കാവ്യ ദിലീപ് എന്നാക്കി മാറ്റി. അതാണ് കാവ്യക്കിപ്പോള്‍ ഇഷ്ടം. അമേരിക്കന്‍ മലയാളികളും അഭിസംബോധന അങ്ങിനെ തന്നെ. പോസ്റ്ററുകളും ബാനറുകളും എല്ലാം കാവ്യ ദിലീപ് എന്ന പേരിലാണ് താരം അറിയപ്പെടുന്നത്.

അമേരിക്കന്‍മലയാളികള്‍ക്ക് ഇനി മുതല്‍ ഒരു മാസക്കാലത്തേക്കു ചിരിയുടെ കാലം. അതിനായി ദിലീപ് ഷോയുടെ താരങ്ങള്‍ എല്ലാം എത്തിക്കഴിഞ്ഞതായി യു ജി എം എന്റര്‍്രൈടനെര്‍സ് അറിയിച്ചു. സ്‌റ്റേജ് ഷോകളുടെ ചരിത്രത്തില്‍ തന്നെ കാണികളെ വിസ്മയിപ്പിക്കുന്ന രണ്ടു പേരാണ് ദിലീപും നാദിര്‍ഷയും, ഈ രസികന്മാരുടെ ചിരിപ്പൂരത്തിനായി അമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുകയാണ്.

അമേരിക്കന്‍ ഷോയുടെ നായകന്‍ നടന്‍ ദിലീപ് ആണെങ്കില്‍ നായിക സ്വന്തം ഭാര്യ കാവ്യ തന്നെ. നാദിര്‍ഷ, ധര്‍മ്മജന്‍, പിഷാരടി, തുടങ്ങിയ താരങ്ങളും അണിനിരക്കും

Leave a Reply

Your email address will not be published. Required fields are marked *