തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ വൈദ്യുതി മന്ത്രി എം.എം മണി മാപ്പുപറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ തുടങ്ങി ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റു നിന്ന് മുദ്രാവാക്യം വിളിച്ചു. പ്ലകാര്‍ഡും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ ബഹളം.
മന്ത്രിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചോദ്യോത്തരവേള റദ്ദാക്കി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന ഗൗരവമുള്ളതാണ്. മന്ത്രിയുടെ മോശം പെരുമാറ്റത്തെ നിയമസഭാ സ്പീക്കര്‍ പോലും അപലപിച്ചു. അസാധാരണമായ സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
ചോദ്യോത്തരവേള നിര്‍ത്തിവെച്ച് അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാറില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സഭയെ അറിയിച്ചു.
