മണിക്ക് ഹസന്റെ മറുപടി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളില്‍ സ്ത്രീപീഡകരുണ്ടെന്ന മന്ത്രി എം.എം.മണിയുടെ വാക്കുകള്‍ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേതാക്കളെ പുറത്താക്കിയ പാര്‍ട്ടിയാണ് സിപിഎം എന്ന് പറഞ്ഞു. എന്നിട്ടാണ് കോണ്‍ഗ്രസിനെ ആക്ഷേപിക്കുന്നത്.

 

ഉത്സവപ്പറമ്പില്‍ പോക്കറ്റടിച്ചിട്ട് കള്ളന്‍ എന്ന് വിളിച്ചുപറയുന്ന ആളെപ്പലെയാണ് മണിയെന്നും ഹസന്‍ പരിഹസിച്ചു. എം.എം.മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ ഗൂഢാലോചയുണ്ടെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *