കോണ്‍ഗ്രസ് സഖ്യമല്ല, ബിജെപിക്കെതിരെ കൂട്ടായ്മയാണ് ലക്ഷ്യമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ബിജെപിക്കെതിരെ ജനാധിപത്യ കൂട്ടായ്മ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യം സിപിഎം മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുമായി സിപിഐ സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ സിപിഎം ഉള്‍പ്പെടെ ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ബിനോയ് വിശ്വം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ദേശീയ മതേതര, ജനാധിപത്യ വേദിയുടെ പേരില്‍ കോണ്‍ഗ്രസുമായി കൂട്ടുചേരാന്‍ സിപിഐ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാനസമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന്, കോണ്‍ഗ്രസ് ബന്ധമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന പ്രസ്താവനയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *