കോഴിക്കോട്: കെ.എം. മാണിക്കെതിരെ ഇടതുപക്ഷം പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നാണോ ജനം വിശ്വസിക്കേണ്ടതെന്ന ചോദ്യവുമായി സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കോട്ടയം ജില്ലാപഞ്ചായത്തില്‍ ഇടതുപക്ഷത്തോട് സഹകരിച്ച ഭരണം പിടിച്ചിതിനെ വിമര്‍ശിച്ചുകൊണ്ടാണ് ബിനോയ് വിശ്വത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ബാര്‍ കോഴ, ബജറ്റ് വില്‍പ്പന തുടങ്ങി മാണിക്കെതിരെ നാം പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നാണോ ഇപ്പോള്‍ ജനങ്ങള്‍ വിശ്വസിക്കേണ്ടതെന്ന ചോദിക്കുന്ന പോസ്റ്റില്‍ കെ എം മാണിയുടെ പാര്‍ട്ടി കോണ്‍ഗ്രസിനോടും ബി ജെ പി യോടും ഒരേ സമയം വിലപേശുകയായിരുന്നുവെന്നും അവര്‍ എങ്ങനെ ഇടതുപക്ഷത്തിന്റെ ബന്ധുവാകുമെന്നും ചോദിക്കുന്നു.
വലതുപക്ഷത്തെ കുരുട്ടു ബുദ്ധിക്കാര്‍ക്ക് ചുവപ്പു പരവതാനി വിരിക്കുമ്‌ബോള്‍, അതു ചെയ്തവര്‍ നമ്മുടെ കൊടിയിലേക്ക് ഒന്നു നോക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു എന്ന ഓര്‍മപ്പെടുത്തലോടുകൂടിയാണ് ബിനോയ് വിശ്വത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
