മേപ്പാടി: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി റിപ്പോര്‍ട്ട്. വയനാട് മുണ്ടക്കൈ വനമേഖലയില്‍ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘത്തെ കണ്ടതായി പോലീസിനു വിവരം ലഭിച്ചു. ജനവാസമേഖലയിലാണ് സായൂധ സംഘം എത്തിയത്.
നാലു പുരുഷന്മാരും ഒരു വനിതയും ഉള്‍പ്പെടുന്ന സംഘം വൈകുന്നേരമാണ് എത്തിയതെന്നാണ് സൂചനകള്‍. ഭക്ഷണം വാങ്ങിക്കഴിക്കുകയും അരിയും സാധനങ്ങളും വാങ്ങുകയും പ്രദേശവാസികളില്‍ നിന്ന് വാങ്ങിയാണ് സംഘം മടങ്ങിയത്.
പ്രദേശത്ത് പോലീസ് തിരച്ചില്‍ ശക്തമാക്കി. സംഘടനാ പ്രവര്‍ത്തനം വിപൂലീകരിക്കുന്നതിന്റെ ഭാഗമായി വരാഹിണി എന്ന പുതിയ ദളം രൂപീകരിച്ചുവെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. നിലമ്പൂര്‍ ഏറ്റുമുട്ടലിനു ശേഷം വയനാട്ടില്‍ ഒന്നിലധികം കോളനികളില്‍ മാവോയിസ്റ്റുകളെത്തിയിരുന്നുവെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു.
