ഭരണഘടന മാനിക്കണം: ബി.ജെ.പി സംസ്ഥാന നേതാക്കളോട് കേന്ദ്രം

ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന നേതൃത്വം നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത് ചട്ടങ്ങള്‍ പാലിച്ചാണെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. നേതാക്കള്‍ ഭരണഘടനാ പദവി മാനിക്കണം. അതാണ് പാര്‍ട്ടി നിലപാടെന്നും മന്ത്രി പറഞ്ഞു.

 

പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയതിനെ വിമര്‍ശിച്ചുകൊണ്ട് എം.ടി രമേഷും ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗവര്‍ണര്‍ സ്ഥാനമൊഴിയണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *