കൊന്നുകളയുമെന്ന് ഭീഷണി, രണ്ടാനച്ഛന്റെ പീഡനം മറച്ചുവെച്ച ആറു വയസുകാരി ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: കൊന്നുകളയുമെന്ന ഭീഷണിയില്‍ വഴങ്ങി രണ്ടാനച്ഛന്റെ ക്രൂര പീഡനം മറച്ചുവെച്ച ആറു വയസുകാരി ഗുരുതരാവസ്ഥയില്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍.

ദക്ഷിണ ഡല്‍ഹിയിലെ സാകേതിലാണ് സംഭവം. രണ്ടാനച്ഛന്‍ തന്നെ ജോലി സ്ഥലത്ത് ക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നും സംഭവം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിന് മോഴി നല്‍കി.

അയല്‍വാസിയായ യുവതിയാണ് സംഭവം ആദ്യം പുറത്തു കൊണ്ടു വന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും രക്തം വാര്‍ന്ന് ഒഴുകുന്നത് കണ്ട ഇവര്‍ ഉടന്‍ തന്നെ ഡല്‍ഹി വനിതാ കമ്മിഷന്റെ ട്രോള്‍ ഫ്രീ നമ്ബരായ 181 ലേക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് കമ്മിഷന്‍ അംഗങ്ങള്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്കും അവിടെ നിന്നും ആശുപത്രിയിലേക്കും മാറ്റി.

പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *