കേരളാകോണ്‍ഗ്രസ്സ് ബിയുമായി മുന്നണി പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ലന്ന് കാനം

തിരുവനന്തപുരം: കേരളാകോണ്‍ഗ്രസ്സ് ബിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് ഇടതു മുന്നണിയില്‍ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

എല്‍ഡിഎഫിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ച് നില്‍ക്കുന്ന നിരവധി കക്ഷികളുണ്ട്. എന്നാല്‍ ഇവരുടെയൊന്നും കാര്യം മുന്നണി ചര്‍ച്ച ചെയ്തിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണം തൃപ്തികരമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. സര്‍ക്കാരിന് ജനങ്ങള്‍ മാര്‍ക്കിടട്ടെയെന്നും കാനം കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *