തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെക്കുറിച്ച് പരിശോധന നടത്തണമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്നും അദാനിക്ക് അധികം ലാഭമുണ്ടാകുമെന്ന സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സുധീരന്റെ ആവശ്യം.
കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന വിഴിഞ്ഞം പദ്ധതിയുടെ വ്യവസ്ഥകള്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന സി.എ.ജി. റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണ്. ഇതേക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
