മാനന്തവാടി : വയനാട്ടില്‍ വീണ്ടും ഡിഫ് ത്തീരിയ പതിനഞ്ചുകാരിക്ക് രോഗം സ്ഥിരീകരിച്ചു. നഗരസഭപരിധിയിലെ കോളനിയിലെ ഒരു പെണ്‍കുട്ടിക്കാണ് രോഗ ബാധയുള്ളതായി സ്ഥിരീകരിച്ചത്. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസേര്‍ച്ചില്‍ നിന്നുള്ള പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തൊണ്ടവേദനയും, പനിയുമായി കഴിഞ്ഞ മെയ് 18 ന് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ സ്വാബ് കള്‍ച്ചര്‍, പിസിആര്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ ഈ വര്‍ഷം ഡിഫ് ത്തീരിയ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. നീണ്ട ഇടവേളകള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ജില്ലയില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് ചുള്ളിയോടുള്ള പത്ത് വയസുകാരന് ഡിഫ് ത്തീരിയ ബാധ സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ സംശയാസ് പദമായ രീതിയില്‍ 24 കേസുകള്‍ റിപ്പോര്‍ട്ട് ചെയ് തെങ്കിലും രോഗബാധ സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക് മാത്രമാണ്.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പതിനൊന്നുവയസുകാരനും, പൂതാടി പഞ്ചായത്തിലെ പതിനേഴുകാരിക്കും ഒടുവിലത്തേത് മാനന്തവാടി നഗരസഭ പരിധിയിലെ പതിനഞ്ചുകാരിക്കുമാണ് . ഡിഫ് ത്തീരിയ ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്ത് വന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രോഗം സ്ഥിരീകരിച്ച കോളനിയുടെ പരിസരത്തുള്ള നൂറോളം കുടുംബങ്ങളില്‍ സര്‍വേ നടത്തി ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും. കൂടാതെ മുന്‍കരുതലിന്റെ ഭാഗമായി പരിസരവാസികള്‍ക്ക് പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യും.
പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ ബോധവത് ക്കരണ സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. വയനാട്ടില്‍ രോഗബാധിതരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുമെന്നും പ്രതിരോധ മരുന്നുകളോടുള്ള ചിലരുടെ മനോഭാവമാണ് ജില്ലയില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം വരാന്‍ കാരണമായതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. തൊണ്ടവേദനയും പനിയും ഉള്ളവര്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ ചികിത്സതേടണമെന്നും സ്വയം ചികിത്സ അപകടം ക്ഷണിച്ച് വരുത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ്് നല്‍കുന്നു.
കൊറെയിന്‍ ബാക്ടീരിയം ഡിഫ് ത്തിരിയെ എന്ന രോഗാണു ഉണ്ടാക്കുന്നതും വായുവില്‍ക്കൂടി പകരുന്നതുമായ രോഗമാണ് തൊണ്ടമുള്ള് (ഡിഫ് ത്തീരിയ). കുത്തിവെപ്പ് എടുക്കാത്തവരേയും, അപൂര്‍ണമായി എടുക്കാത്തവരേയുമാണ് രോഗം ബാധിക്കുന്നത്. പ്രധാനമായും കുട്ടികളേയാണ് ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും ഇത് ബാധിക്കുന്നുണ്ട്. പനി, തൊണ്ടവേദന,ആഹാരമിറക്കാന്‍ പ്രയാസം, കഴുത്തില്‍ വീക്കം എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സക്ക് മുതിരാതെ വൈദ്യസഹായം തേടണം. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മാരകമായ ഭവിഷ്യത്തുകള്‍ ഉണ്ടാകും.
രോഗാണു പുറപ്പെടുവിക്കുന്ന വിഷവസ് തു രക്തത്തില്‍ കലര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ഹൃദയം, മസ് തിഷ് കം, നാഡി ഞരമ്പുകള്‍ എന്നിവയെ ബാധിച്ച് മരണകാരണമാകുന്നു. മാത്രമല്ല കഴുത്തിലെ വീക്കം മൂലം ശ്വാസതടസമുണ്ടായും മരണം സംഭവിക്കാം. എറിത്രോ മൈസിന്‍ എന്ന ആന്റി ബയോട്ടിക് മെഡിസിനും, ഡിഫ് ത്തീരിയ ആന്റി ടോക് സിനും ഉപയോഗിച്ചുള്ള ചികിത്സയാണ് നിലവിലുള്ളത്. രോഗപ്രതിരോധത്തിനുള്ള ഏകമാര്‍ഗം യഥാസമയത്തുള്ള രോഗപ്രതിരോധ കുത്തിവെപ്പ് മാത്രമാണ്.
