വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്മൃതി ഇറാനിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിക്ക് തിരിച്ചടി. മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. കീഴ് കോടതി
യില്‍ ഹരജി നല്‍കിയ അഹമ്മദ് ഖാന്റെ പരാതിയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് ഉത്തരവിട്ടത്.

വാണിജ്യ ശാസ്ത്രത്തില്‍ ബിരുദമുണ്ടെന്ന മന്ത്രിയുടെ തെരഞ്ഞെടുപ്പ് സത്യവാങ് മൂലം കള്ളമാണെന്നായിരുന്നു ഹരജിയിലെ ആരോപണം.വിദ്യാഭ്യാസ രേഖ സംബന്ധിച്ച് പരസ്പര വിരുദ്ധമായാണ് മന്ത്രിയുടെ വിശദീകരണമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.കേസ് പരിഗണിച്ച കോടതി ഇത് സംബന്ധിച്ച് നോട്ടീസ് അയക്കുന്നതിന് മുമ്പ് രേഖകള്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.തെറ്റായ സത്യവാങ് മൂലം  നല്‍കുന്നത് ആറ് മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

അതേസമയം കാരണമില്ലാതെ മന്ത്രിയെ ദ്രോഹിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഈ കേസ് കഴിഞ്ഞ ഒക്ടോബറില്‍ കീഴ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹരജിക്കാരന്‍ മേല്‍ക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *