ഉദ്യോഗസ്ഥ പോര്: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപോയി

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമിയും കൃഷി ഡയറക്ടര്‍ ബിജു പ്രഭാകറും തമ്മിലുള്ള ഉദ്യോഗസ്ഥ പോര് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തപ്രമേയ നോട്ടീസ് നല്‍കി. വി.ഡി. സതീശനാണ് പ്രതിപക്ഷത്തുനിന്നു നോട്ടീസ് നല്‍കിയത്.

 
എന്നാല്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി വി.ഡി. സതീശന്‍ സംസാരിക്കുന്‌പോള്‍ സ്പീക്കര്‍ ഇടപ്പെട്ടതിനെ തുടര്‍ന്നു സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സ്പീക്കര്‍ അനാവശ്യ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളമുണ്ടാക്കി.

 
അതേസമയം അടിയന്തരപ്രമേയത്തില്‍ പറയാത്ത കാര്യങ്ങളാണ് സതീശന്‍ സഭയില്‍ സംസാരിച്ചെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പ്രതിപക്ഷം എല്ലാ പരിധിയും ലംഘിച്ചുവെന്ന് മുഖ്യമന്ത്രിയും സഭയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *