കേന്ദ്രസര്‍ക്കാര്‍ നടപടി ദളിതരേയും മുസ്ലീങ്ങളേയും ലക്ഷ്യം വച്ച്: എകെ ബാലന്‍

കോഴിക്കോട്: കന്നുകാലികളുടെ കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പാവപ്പെട്ട മുസ്ലീങ്ങളേയും ദളിതരേയും ഗുരുതരമായി ബാധിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍.
ന്യൂനപക്ഷങ്ങളെ തുടക്കം തൊട്ടേ ഗോവധനിരോധനത്തിന്റെ പേരില്‍ മുള്‍മുനയില്‍ നിര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തുകല്‍ വ്യവസായം ചെയ്യുന്ന ലക്ഷക്കണക്കായ ദളിതരെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് എകെ ബാലന്‍ പറഞ്ഞു.

കുറഞ്ഞ വിലയില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭ്യമായ പോഷകാഹാരമാണ് മാംസം. ലക്ഷക്കണക്കിന് ദളിതരാണ് ഈ രാജ്യത്ത് തുകല്‍ വ്യവസായവുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്.

മനുഷ്യന്റെ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള അവകാശങ്ങള്‍ക്ക് നേരെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ ഉത്തരവ്.
പരിസ്ഥിതി വകുപ്പിന്റെ ഒരു ഉത്തരവിനപ്പുറം ആര്‍എസ്എസ് അജന്‍ഡയാണ് കേന്ദ്രസര്‍ക്കാര്‍ കശാപ്പ് നിരോധനത്തിലൂടെ നടപ്പാക്കുന്നതെന്നും എകെ ബാലന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *