കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. കശാപ്പ് നിരോധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.മുരളീധരന്‍ എം.എല്‍.എ രംഗത്തെത്തി. ജനങ്ങളുടെ അടുക്കളയില്‍ പോലും കയറുന്ന ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു. പ്രായോഗികത ഒന്നും പരിശോധിക്കാതെ വ്യക്തമായ അജണ്ട മുന്‍നിര്‍ത്തിയുള്ള നീക്കമാണ് ആര്‍.എസ്.എസിന്റേതെന്നും മുരളീധരന്‍ ആരോപിച്ചു.
നാല്‍ക്കാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും അതിന്റെ ഉടമസ്ഥരാണ് തീരുമാനിക്കേണ്ടതെന്നും പുതിയ നിയമം അനുസരിച്ച് കറവ വറ്റിയ പശുവിനെ ആര് വാങ്ങുമെന്നും അദ്ദേഹം ചോദിച്ചു. ആര്‍.എസി.എസിന്റെ ഇത്തരത്തിലുള്ള അജണ്ട മനസിലാക്കാതെ അവരെ വളര്‍ത്തുന്ന പ്രസ്താവനകളാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷം ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത യച്ചൂരിക്ക് മനസിലായിട്ടും പിണറായി വിജയനും പ്രകാശ് കാരാട്ടിനും ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന കോടിയേരിയുടെ പ്രസ്താവന ബി.ജെ.പിയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസമാണു വെളിപ്പെടുത്തുന്നത്. കേരളത്തില്‍ ഇല്ലാത്ത ആര്‍.എസ്.എസിനെ ഉണ്ടാക്കാനാണു കോടിയേരിയുടെ ശ്രമമെന്നും മുരളീധരന്‍ പറഞ്ഞു.
