എസ് ബിടി ജീവനക്കാരുടെ സംഘടനയ് ക്ക് എസ് ബിഐയിലും തുടരാമെന്ന് ഹൈക്കോടതി

കൊച്ചി : എസ് ബി ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ സംഘടനകള്‍ക്ക് എസ്.ബി.ഐയിലും പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി പഴയ എസ്.ബി.ടി ജീവനക്കാര്‍ ഏതു യൂണിയനിലാണ് അംഗത്വം എടുക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് നിര്‍ദേശിച്ച് എസ്.ബി.ഐ രണ്ടാഴ് ചയ് ക്കുള്ളില്‍ സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

ഈ സര്‍ക്കുലറിനുള്ള മറുപടിയായി പഴയ എസ്.ബി.ടി ജീവനക്കാര്‍ ഏതു യൂണിയന്റെ വരിസംഖ്യയാണ് ശമ്പളത്തില്‍ നിന്ന് പിരിക്കേണ്ടതെന്ന് വ്യക്തമാക്കി ആറാഴ് ചയ് ക്കുള്ളില്‍ ഫോം പൂരിപ്പിച്ചു നല്‍കണം. ഇങ്ങനെ നല്‍കാത്ത ജീവനക്കാര്‍ക്ക് പഴയ എസ്.ബി.ടിയിലെ യൂണിയനുകളില്‍ തന്നെ തുടരുന്നുവെന്ന് കണക്കാക്കി ഇതിനുള്ള വരിസംഖ്യ ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്ക് ലയനത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ബി.ടിയിലെ ജീവനക്കാരുടെ സംഘടനയ് ക്ക് എസ്.ബി.ഐയില്‍ പ്രവര്‍ത്തനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എസ്.ബി.ടി എംപ് ളോയീസ് യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *