കല്‍പ്പറ്റയില്‍ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനം

കല്‍പ്പറ്റ: കന്നുകാലികളുടെ കശാപ്പിനും വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതൃത്വത്തില്‍ ജില്ലയിലെങ്ങും പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഭക്ഷണസ്വാതന്ത്യ്രത്തിനും ദളിത് ജനവിഭാഗങ്ങളുടെ ജീവിതോപാധിക്കും നേരെയുള്ള കടന്നുകയറ്റം കേരളത്തില്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും പ്രഖ്യാപിച്ചു. മീനങ്ങാടിയില്‍ കെ മുഹമ്മദാലി, നിഷില്‍ ബക്കര്‍, കെ കെ അനൂപ്, ലിന്റൊ വര്‍ഗീസ്, സുധീഷ്, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

ബത്തിേയില്‍ ലിജൊ ജോണി, എ കെ ജിതൂഷ്, കെ വൈ നിധിന്‍, ടി കെ രമേശ് എന്നിവര്‍ സംസാരിച്ചു. കല്‍പ്പറ്റ ടൌണില്‍ എസ്എഫ്‌ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം എസ് ഫെബിന്‍, ജില്ലാ  സെക്രട്ടറി ജോബിസണ്‍ ജെയിംസ്, അര്‍ജുന്‍ ഗോപാല്‍, കെ എസ് ഹരിശങ്കര്‍, അജ്‌നാസ് അഹമ്മദ്, കെ അവിഷിത് എന്നിവര്‍ സംസാരിച്ചു.

വൈത്തിരി ടൌണില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. എം വി വിജേഷ്, എം രമേഷ്, മനോജ്, വിജേഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കല്‍പ്പറ്റയില്‍ വി ഹാരിസ്, പി എം ഷംസു, ബിനീഷ്, ഗീരീഷ്, പ്രദീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *