വര്‍ഷങ്ങളായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന താരങ്ങളാണ് മഞ്ജുവും ദിലീപും കാവ്യയുമൊക്കെ, ആദ്യം മഞ്ജുദിലീപ് വിവാഹ മോചനം, പിന്നെ, ദിലീപ് കാവ്യ വിവാഹം, ഇപ്പോഴിതാ വീണ്ടും മഞ്ജുവിനെയും കല്യാണം കഴിപ്പിക്കാനാണ് പാപ്പരാസികളുടെ നീക്കം. പറഞ്ഞ് പറഞ്ഞ് കാവ്യ മാധവനെയും ദിലീപിനെയും വിവാഹം കഴിപ്പിച്ചയച്ചു.
ഇനി ലക്ഷ്യം മഞ്ജുവിലാണ്. മഞ്ജുവിനെയും ഒരു വഴിക്ക് അയച്ചാല്‍ മാത്രമേ സമാധാനമുള്ളൂ. അതുകൊണ്ട് വളരെ ഗൗരവമായി മഞ്ജുവിനുള്ള വരനെ തിരയുകയാണ് പാപ്പരാസികള്‍. കാവ്യ ദിലീപ് വിവാഹം നടന്നത് മുതല്‍ മഞ്ജുവിന്റെ വിവാഹ വാര്‍ത്തകളും ഗോസിപ്പുകോളങ്ങളില്‍ നിറയുന്നുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെ വിവാഹം നിശ്ചയം കഴിഞ്ഞതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു.
മുംബൈയില്‍ ബിസിനസ്സ് നടത്തുന്ന ഒരാളുമായി മഞ്ജുവിന്റെ വിവാഹം ഉറപ്പിച്ചു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം മഞ്ജുവിനോട് അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ സ്ഥിരീകരിച്ചിട്ടില്ല. മുംബൈയില്‍ തനിക്ക് ശത്രുക്കളുണ്ട് എന്ന് ദിലീപ് അടിക്കടി അഭിമുഖങ്ങളില്‍ പറയാറുണ്ട്. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നത് മുംബൈ ബേസ്ഡ് ആയിട്ടുള്ള ഏജന്‍സിയാണെന്നാണ് ദിലീപ് പറഞ്ഞത്. ആ അഭിമുഖങ്ങളുമായി ചേര്‍ത്ത് വച്ചാണ് ഇപ്പോള്‍ മഞ്ജുവിന്റെ വിവാഹ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്.
അതിനിടയില്‍ പരസ്യ സംവിധായകന് വിഎ ശ്രീകുമാര്‍ മേനോനുമായി ബന്ധിപ്പിച്ച് മഞ്ജുവിന്റെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ശ്രീകുമാറുമായി മഞ്ജു പ്രണയത്തിലാണ്, ശ്രീകുമാറാണ് മഞ്ജുവിനെ തിരിച്ച് സിനിമയിലേക്ക് കൊണ്ടു വന്നത് എന്നൊക്കെയായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍.. ഇതൊക്കെ പൂര്‍ണമായും നിഷേധിച്ച് മഞ്ജു രംഗത്തെത്തുകയും ചെയ്തിരുന്നു.
ദിലീപ് മഞ്ജു വിവാഹ മോചനവും കാവ്യ ദിലീപ് വിവാഹം രണ്ടാം വിവാഹവും എല്ലാ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതാണ്. ഇനി മഞ്ജുവിനെയും കൂടി കല്യാണം കഴിപ്പിക്കാനാണ് പാപ്പരാസികളുടെ ലക്ഷ്യമെന്ന് തോന്നുന്നു. എന്തായാലും ഇടവേളയ്ക്ക് ശേഷം മഞ്ജുവിന്റെ വിവാഹം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കൈനിറയെ ചിത്രങ്ങളുമായി മഞ്ജു മലയാളത്തില്‍ സജീവമാണ് ഇപ്പോള്‍. മലയാളികളുടെ പ്രിയപ്പെട്ട താരമായി തിളങ്ങിനില്‍ക്കുന്ന മഞ്ജു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
