തിരുവനന്തപുരം: ക്രമസമാധാന രംഗത്ത് കേരളം മികച്ച സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ പി. സദാശിവത്തിനയച്ച കത്തിലാണ്? മുഖ്യമന്ത്രിയുടെ പരാമര്‍ശം.സംസ്ഥാനത്ത് ക്രമസമാധാനത്തകര്‍ച്ചയാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയും ബി.ജെ.പി.ക്കാര്‍ക്കെതിരെയുമുള്ള അക്രമങ്ങള്‍ കൂടിവരുന്നതായും കാണിച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി. എം.പി. പൂനം മഹാജന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 19 ആര്‍.എസ്.എസ്., ബി.ജെ.പി., എ.ബി.ബി.പി. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കാര്യമായ നടപടിയെടുത്തിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 1300 ഓളം കേസുകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എം.പി. ഗവര്‍ണര്‍ക്കയച്ച കത്തില്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ മെയ് 13ന് ഒ.രാജഗോപാല്‍ എം.എല്‍.എ. ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ 14 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊല ചെയ്യപ്പെട്ടു എന്നാണ് പറഞ്ഞിരുന്നത്. പോലീസ് റിപ്പോര്‍ട്ട് പ്രകാരം രാജഗോപാലിന്റെയും പൂനം മഹാജന്റെയും പ്രസ്താവനകള്‍ വൈരുദ്ധ്യം നിറഞ്ഞതും സത്യവിരുദ്ധവുമാണ്. സമാധാനം കാത്തുസൂക്ഷിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
ജില്ലകളില്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്ന സംഭവങ്ങളുണ്ടാകുമ്‌ബോള്‍ അതത് ജില്ലാ ഭരണകൂടങ്ങള്‍ സമാധാനയോഗം വിളിച്ചുചേര്‍ക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്.
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം. എന്‍. വെങ്കിടാചലയ്യ ചെയര്‍മാനായുള്ള പബ്ലിക് അഫയേഴ്‌സ് സെന്റര്‍ നടത്തിയ പഠനത്തില്‍ ക്രമസമാധാനപാലനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളവും തമിഴ്‌നാടുമാണ്. പൂനം മഹാജന്‍ ആരോപിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
