കൊച്ചി: എറണാകുളം ജില്ലയില്‍ നാളെ മുസ്‌ലിം ഏകോപന സമിതിയുടെ ഹര്‍ത്താല്‍. നിര്‍ബന്ധിത മതപരിവര്‍ത്തനമെന്നാരോപിച്ചു വിവാഹം റദ്ദു ചെയ്തതില്‍ പ്രതിഷേധിച്ച് സമിതി നടത്തിയ ഹൈക്കോടതി മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോട്ടയം സ്വദേശിയായ ഹാദിയയുടെ വിവാഹമാണ് കോടതി അസാധുവാക്കിയത്.
