കായിക പദ്ധതികള്‍ക്ക് ധനസഹായം അനുവദിക്കും

തിരുവനന്തപുരം: കേരളത്തിലെ കായിക പദ്ധതികള്‍ക്ക് ധനസഹായം അനുവദിക്കുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ കായികമന്ത്രി എ.സി മൊയ്തീന് കത്തയച്ചു. കേരളത്തിന്റെ പദ്ധതികളായ ഒപാറേഷന്‍ ഒളിന്പ്യ, കായികക്ഷമത മിഷന്‍, മൂന്നാറിലെ എച്ച്.എ.ടി.സി, സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി, ഖേലോ ഇന്ത്യ തുടങ്ങിയ വിവിധ പദ്ധതികള്‍ തുടങ്ങിയവയ്ക്ക് പണം അനുവദിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

 
ഈ പദ്ധതികള്‍ക്ക് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മൊയ്തീന്‍ കേന്ദ്രമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രമന്ത്രിയുടെ തീരുമാനമെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *