സൗദിഅറേബ്യയില്‍ നിശ്ചിത ഉത്പന്നങ്ങള്‍ക്ക് നികുതി (സെലക്ടീവ് ടാക്‌സ്) ജൂണ്‍ പത്തുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ വര്‍ഷം 500 മുതല്‍ 700 കോടി റിയാല്‍ അധികവരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്നതോടെ സിഗററ്റ്, എനര്‍ജി ഡ്രിങ്ക് എന്നിവയുടെ വില ഇരട്ടിയായി വര്‍ധിക്കും. ശീതളപാനീയങ്ങളുടെ വിലയില്‍ 50 ശതമാനം വര്‍ധനയുണ്ടാകും. സിഗററ്റിനും എനര്‍ജി ഡ്രിങ്കുകള്‍ക്കും ചില്ലറ വില്‍പന വിലയുടെ 100 ശതമാനമാണ് സെലക്ടീവ് ടാക്‌സ് ബാധകമാക്കിയിട്ടുള്ളത്. സെലക്ടീവ് ടാക്‌സ് നിയമത്തില്‍ 630 സ്ഥാപനങ്ങളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 350 എണ്ണം വന്‍കിട കമ്പനികളാണ്.
