കല്‍പ്പറ്റ: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബഌക് റിലേഷന്‍സ് വകുപ്പ് വനംവകുപ്പിന്റെ സാമൂഹിക വനവല്‍കരണ വിഭാഗവുമായി സഹകരിച്ച് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം കല്‍പ്പറ്റ ചന്ദ്രഗിരി ഒഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പുമന്ത്രി എം എം മണി നിര്‍വഹിച്ചു.
ആദ്യ തൈ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിക്ക് മന്ത്രി കൈമാറി. 18 ഇനങ്ങളില്‍പ്പെട്ട ആയിരത്തിലേറെ വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്. ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ, ഒ ആര്‍ കേളു എംഎല്‍എ, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍ കുട്ടി, എഡിഎം കെ എം രാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ പി അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
