ജി.സുധാകരനു മറുപടിയുമായി എം.എം.ഹസന്‍

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയാറായിരുന്നുവെന്ന കേട്ടുകേള്‍വി മന്ത്രി ജി.സുധാകരന്റെ പ്രതികരണത്തോടെ സ്ഥിരീകരിക്കപ്പെട്ടതായി കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍.

ഇക്കാലമത്രയും അത് അഭ്യൂഹം മാത്രമായിരുന്നു. ഇപ്പോഴാണു സ്ഥിരീകരിക്കപ്പെട്ടതെന്നും ഹസന്‍ വ്യക്തമാക്കി.

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന്‍ തെറ്റുകാരനാണെന്ന ആരോപണം ശരിയായതു കൊണ്ടല്ലേ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്നു രാജിവയ്പ്പിച്ചത്? ഇപ്പോള്‍, അദ്ദേഹം തെറ്റുകാരനല്ല എന്നു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് എന്തു കാരണത്താലാണെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *