ബെര്‍ലിന്‍: വിദേശ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനയില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്തി. തന്റെ പുതിയ ഹോളിവുഡ് സിനിമയായ ബേവാച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അവധിക്കാലം ചെലവഴിക്കാനാണ് പ്രിയങ്ക ജര്‍മനിയില്‍ എത്തിയത്. കൂടിക്കാഴ്ചയ്ക്കു ശേഷം മോദിയുമൊത്തുള്ള ചിത്രം പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
മോദിയുമായുള്ള കൂടിക്കാഴ്ച തികച്ചും യാദൃച്ഛികം ആയിരുന്നെന്നും തിരക്കേറിയ യാത്രയ്ക്കിടെയും തന്നോടൊപ്പം അല്പസമയം ചെലവിടാന്‍ മനസ് കാണിച്ച പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നാല് രാഷ്ട്രങ്ങളിലായി ആറ് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി ജര്‍മനിയില്‍ എത്തിയത്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായി മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ജര്‍മനിയും ഒരേ തൂവല്‍പക്ഷികളാണെന്നും മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ എട്ട് കരാറുകളും ഒപ്പിട്ടു.
