പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജര്‍മന്‍ സന്ദര്‍ശനം ; ഒപ്പുവെച്ചത് എട്ടു കരാറുകള്‍

ബെര്‍ലിന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജര്‍മന്‍ സന്ദര്‍ശനത്തില്‍ പിറന്നത് എട്ടു കരാറുകള്‍. വ്യാപാരവാണിജ്യ മേഖലകളില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് വന്‍ മുന്നേറ്റം ലക്ഷ്യംവയ്ക്കുന്നതാണ് കരാറുകള്‍.

ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരിക്കും. ജര്‍മനിയുടെ മുഖ്യ പങ്കാളിയാണ് ഇന്ത്യയെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *