സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മദ്‌റസ അധ്യാപക ഭവന വായ്പക്കുളള അപേക്ഷകള്‍ ക്ഷണിച്ചു. പലിശ രഹിത വായ്പയായി രണ്ടര ലക്ഷം രൂപയാണ് ലഭിക്കുക. 40 വയസ്സിനും 57 വയസ്സിനുമിടയില്‍ പ്രായമുള്ള, രണ്ട് വര്‍ഷമെങ്കിലും മദ്രസ്സ അധ്യാപക ക്ഷേമനിധിയില്‍ അംഗത്വം നിലനിര്‍ത്തിയിട്ടുളള അധ്യാപകര്‍ക്ക് അപേക്ഷിക്കാം.
മാറാരോഗമുളള അംഗങ്ങളുളളവര്‍, വികലാംഗരായ അംഗങ്ങളുളളവര്‍, മാനസിക വൈകല്യമുളള അംഗങ്ങളുളളവര്‍ 20 വയസ്സിന് മുകളില്‍ അവിവാഹിതരായ പെണ്‍മക്കളുളളവര്‍, ആശ്രിതരായ വിധവകള്‍ (മാതാവ് ഒഴിച്ച്) അംഗങ്ങളായുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.
അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 40000 രൂപയ്ക്കും നഗരങ്ങളില്‍ 55000 രൂപയ്ക്കും താഴെയായിരിക്കണം. നിര്‍ദ്ദിഷ്ട ഭവനം 1000 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുളളതും 10 ലക്ഷത്തില്‍ താഴെ നിര്‍മ്മാണ ചെലവ് വരുന്നതുമാകണം. അപേക്ഷകള്‍ www.skmdfc.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോര്‍പ്പറേഷന്റെ അതാത് റീജിയണല്‍ ഓഫീസുകളില്‍ ജൂണ്‍ 30 നകം ലഭിക്കണം.
മലപ്പുറം, പാലക്കാട് ജില്ലകളിലെ അപേക്ഷകര്‍ കേരള സ്റ്റേറ്റ്, മൈനോറിറ്റീസ് ഡെവലപ്പ്‌മെന്റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റീജണല്‍ ഓഫീസ്, രണ്ടാം നില, സുന്നിമഹല്‍, ബൈപ്പാസ് റോഡ്, പെരിന്തല്‍മണ്ണ, മലപ്പുറം വിലാസത്തിലും അപേക്ഷ അയക്കാം. ഫോണ്‍ : 04933297017
