കശാപ്പ് നിയന്ത്രണം: കേന്ദ്ര വിജ്ഞാപനം നിലനില്‍ക്കില്ലെന്ന് മന്ത്രി എ.കെ ബാലന്‍

പത്തനംതിട്ട: കശാപ്പിന് വേണ്ടിയുള്ള കന്നുകാലി കച്ചവടം നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് മന്ത്രി എ.കെ ബാലന്‍. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കണം.

ഭക്ഷ്യവസ്തുവുമായി ബന്ധപ്പെട്ട പ്രശ്‌നമെന്നതിനപ്പുറം നിരവധി പേരുടെ തൊഴിലുമായി ബന്ധപ്പെട്ട വിഷയമാണിത്. സ്വതന്ത്രമായി തൊഴില്‍ ചെയ്യാനും ജീവിക്കാനുമുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റം കേരള സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും മന്ത്രി എ.കെ ബാലന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *