സംസ്ഥാനത്ത് അറുപതോളം മദ്യശാലകള്‍ ഉടന്‍ തുറക്കും

തിരുവനന്തപൂരം: സംസ്ഥാനത്ത് അറുപതോളം മദ്യശാലകള്‍ ഉടന്‍ തുറക്കും. തദേശസ്ഥാപനങ്ങളുടെ അനുമതി ഒഴിവാക്കിയ സാഹചര്യത്തിലാണിത്. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് കടകള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ അനുമതി നല്‍കിയിരുന്നില്ല. പാതയോരത്തുനിന്ന് മാറ്റിയവയാണ് തുറക്കുക.

 
മദ്യശാലകള്‍ക്ക് ഇനി തദേശസ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്നു മന്ത്രിസഭായോഗം ഇന്നലെ തീരുമാനിച്ചിരുന്നു. ഇതിനായി നിയമഭേദഗതി കൊണ്ടുവരാനും തീരുമാനമായി. മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിവേണമെന്ന നിയമ ഭേദഗതി കൊണ്ടു വന്നത് യുഡിഎഫ് സര്‍ക്കാരാണ്.

 

 

പഞ്ചായത്തിരാജ്, നഗരപാലികാ നിയമത്തിലെ ഈ ഭേദഗതി പിന്‍വലിക്കാനാണ് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവുക.ഇതോടെ മദ്യശാലകള്‍ തുറക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലാതെ വരും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് മുന്നോടിയായാണ് നിയമത്തില്‍മാറ്റം വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *