ബീഫ് കഴിക്കുമെന്ന് ബിജെപി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി മുഖ്യമന്ത്രി. അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് കേന്ദ്രത്തിന്റെ കശാപ്പ് നയത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കശാപ്പ് നിരോധനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെയാണ് കേന്ദ്ര നിലപാടിനെതിരെ ബി.ജെ.പി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടി കേന്ദ്രം മനസിലാക്കണമെന്നും വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണമെന്നും പേമ ഖണ്ഡു പറഞ്ഞു. താന്‍ ബീഫ് കഴിക്കുന്ന ആളാണ്. അരുണാചലിലെ ബി.ജെ.പി നേതൃത്വം ഒരിക്കലും ബീഫ് നിരോധനത്തെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *