സൗദിയില്‍ വാഹനാപകടം പിഞ്ചുകുഞ്ഞും മാതാവും മരണപ്പെട്ടു

റിയാദ് ; മക്കയിലേക്കു പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. റിയാദില്‍നിന്നു മക്കയിലേക്കു പോകവെ പുലര്‍ച്ചെ രണ്ട് മണിയോടെ ദിലം എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. എറണാകുളം സ്വദേശി ഷഹീന്‍ ബാബുവന്റെ ഭാര്യ ഷബീന, ആറ് മാസം പ്രായമുള്ള കുട്ടി ലിയ ഫാത്തിമ എന്നിവരാണു മരിച്ചത്. ഷഹീനെയും മറ്റൊരു മകളെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *