അമിത്ഷായുടെ ചിത്രം മെട്രോയുടെ തൂണുകളില്‍ കെഎംആര്‍എല്‍ നിയമനടപടിയ്ക്ക്

കൊച്ചി: ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോയുടെ തൂണുകളില്‍ പതാകകളും ഫഌക്‌സുകളും കെട്ടിയതിനെതരിരെ കെഎംആര്‍എല്‍ രംഗത്ത്. ഫഌക്‌സുകളും പതാകകളും ഉടനടി അഴിച്ചുമാറ്റിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കെഎംആര്‍എല്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചു.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തര്‍ കൊച്ചി മെട്രോ കടന്നു പോകുന്ന പ്രദേശത്ത് ബിജെപിയുടെ കൊടിയും ഫഌക്‌സുകളും സ്ഥാപിച്ചിരുന്നു. ഇതിനെതിരെയാണ് കെഎംആര്‍എല്‍ രംഗത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *