ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ ഉറച്ചു നില്‍ക്കും: തുഷാര്‍

തിരുവനന്തപുരം: ബി.ഡി.ജെ.എസ് ദേശീയ ജനാധിപത്യ സഖ്യത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വെള്ളിയാഴ്ച രാത്രി ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുമായി തുഷാര്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തി. ദേശീയ ജനാധിപത്യ സഖ്യം താഴെത്തലം മുതല്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായ മുന്നണിയുടെ നേതൃത്വത്തില്‍ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് നടത്തും.

 

ഘടകകക്ഷികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ബോര്‍ഡ്, കോര്‍പ്പറേഷനുകളിലേയ്ക്കുള്ള നിയമനം ഒരാഴ്ച കഴിഞ്ഞാല്‍ നടക്കുമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ബി.ഡി.ജെ.എസ് തങ്ങളുടെ പട്ടിക അമിത് ഷായ്ക്ക് നല്‍കിയിട്ടുണ്ട്. നിയമനം സംബന്ധിച്ച ചില ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമെ ഇനി ബാക്കിയുള്ളൂ എന്നദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *