കുവൈത്ത്: ഫോണ്‍വിളി ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ മന്ത്രി എ.കെ ശശീന്ദ്രന് കുറ്റമുക്തനായി തിരിച്ചു വന്നാല്‍ മന്ത്രി സ്ഥാനമൊഴിഞ്ഞു നല്കാന് തയാറാണെന്നു ഗതാഗതമന്ത്രി തോമസ് ചാണ്ടി.
പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിച്ചാല്‍ മുന്‍ ധാരണപ്രകാരമുള്ള ഒന്നര വര്‍ഷം ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനത്തിരിക്കാമെന്നും തോമസ് ചാണ്ടി പറഞ്ഞു.
എന്നാല്‍ ഇക്കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാനകമ്മിറ്റിയല്ലെന്നും ശരദ് പവാര്‍ പറഞ്ഞാല്‍ ആ നിമിഷം സ്ഥാനമൊഴിഞ്ഞു നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
