കോട്ടയം: താന്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് കെ.എം മാണി. മുഖ്യമന്ത്രി പദത്തിനായി എല്‍ഡിഎഫുമായി ചര്‍ച്ചനടത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. പ്രതിഛായയിലെ എഡിറ്റോറിയലിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഛായയില്‍ വന്നത് അവരുടെ നിരീക്ഷണം മാത്രം. അത് നിഷേധിക്കുന്നില്ല. അത് അവിശ്വസിച്ചിട്ട് കാര്യമില്ല. ഏതായാലും അതിനെക്കുറിച്ച് എനിക്കറിയില്ല. യു.ഡി.എഫിനെ അട്ടിമറിക്കാനും ശ്രമിച്ചിട്ടില്ല.
ആരോപണങ്ങള്‍ തന്നെ ഇപ്പോള്‍ ഒരു കോഴയായായി മാറിയിരിക്കുകയാണ്. തനിക്ക് പിന്നിലുള്ളത് തന്നെ കോഴ ആരോപണമാണ്. ഇപ്പോള്‍ നടക്കുന്നത് പെയ്ഡ് ആരോപണങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
