ന്യൂഡല്‍ഹി : സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സിപിഎം പി ബി യോഗത്തില്‍ തീരുമാനമായില്ല. ജൂലൈ 23ന് കേന്ദ്രകമ്മിറ്റി വിഷയം പരിഗണിക്കും. യെച്ചൂരിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ശക്തമായി എതിര്‍ത്ത് കേരള ഘടകം.
കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ബംഗാള്‍ ഘടകത്തിന്റെ കത്ത് പിബിയുടെ ആദ്യ ദിവസത്തെ യോഗത്തില്‍ പരിഗണിച്ചിരുന്നില്ല.
ബംഗാളില്‍ നിന്നുള്ള ഒരു അംഗം ബംഗാള്‍ ഘടകത്തിന്റെ നിര്‍ദേശം പിബിയില്‍ അവതരിപ്പിച്ചുവെങ്കിലും വിശദമായ ചര്‍ച്ചകള്‍ക്കായി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികളെ ഏകോപിപ്പിക്കാന്‍ എന്‍സിപി ദേശിയഅധ്യക്ഷന്‍ ശരത് പവാറിനോട് അഭ്യര്‍ത്ഥിക്കാനും ആദ്യദിവസത്തെ പിബി യോഗം തീരുമാനിച്ചിരുന്നു.
