പുതിയ വായ്പാനയം പ്രഖ്യാപിച്ചു,

മുംബയ്: നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ ധനനയത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുന്‌പോള്‍ വാണിജ്യ ബാങ്കുകള്‍ നല്‍കേണ്ട പലിശയായ റിപ്പോ നിരക്ക് 6.25 ശതമാനമായി നിലനിറുത്തി. വാണിജ്യ ബാങ്കുകളില്‍ നിന്ന് കടമെടുക്കുന്‌പോള്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ ആറ് ശതമാനമായും തുടരും. മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി റേറ്റ് 6.50 ശതമാനവുമാണ്. അതേസമയം നിയമാനുസൃത പണലഭ്യതാ അനുപാതം (എസ്.എല്‍.ആര്‍) അര ശതമാനം കുറച്ച് 20 ആക്കി. ജൂണ്‍ 24 മുതല്‍ ഇത് നിലവില്‍ വരും.

 
ജി.എസ്.ടി പ്രാബല്യത്തില്‍ വരുമ്പോള്‍ നാണയപ്പെരുപ്പം ഉയരുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് നിരക്കുകളില്‍ കുറവ് വരുത്താതിരുന്നത്. നടപ്പു വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നാണയപ്പെരുപ്പം 4.5 ശതമാനമാകുമെന്ന് ആര്‍.ബി.എ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *