മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബി എസ് എഫ് ജവാന്‍ ആത്മഹത്യ ചെയ്തു

ശ്രീനഗര്‍: മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബി എസ് എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യചെയ്തു. 97 ബറ്റാലിയനില്‍പെട്ട ഹെഡ്‌കോണ്‍സ്റ്റബിള്‍ നീലം കുമാറാണ് മൂന്നാം ഭാര്യ റിതു ദേവിയെ തീ കൊളുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്‌നമാണ് കാരണം.

ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ കതുവയിലാണ് സംഭവം. സേസ്വാനിലെ റെയില്‍വേ ട്രാക്കിലാണ് നീലം കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. പാതി കത്തിയ നിലയിലുളള റിതുവിന്റെ ശരീരം വീടിന് സമീപത്ത് നിന്നും കണ്ടെടുത്തു. റിതു ദേവിയും നീലം കുമാറും തമ്മില്‍ കഴിഞ്ഞ കുറെ നാളായി പിണക്കത്തിലായിരുന്നു.

നീലം തനിക്ക് ജീവിത ചെലവിന് പണം നല്‍കുന്നില്ലെന്ന് റിതു മുതിര്‍ന്ന ബി എസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിലുള്ള പ്രതികാരമാാണ് നീലം ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നീലത്തിന്റെ ആദ്യഭാര്യയെ സഹോദരന്‍ കൊലപ്പെടുത്തുകയായിരുന്നു. രണ്ടാം ഭാര്യയില്‍ രണ്ട് കുട്ടികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *