എന്യൂമറേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നു

മലപ്പുറം: ജില്ലയുടെ തീരപ്രദേശത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ സംബന്ധിച്ചുളള സര്‍വ്വേയുടെ വിവര ശേഖരണത്തിനായി എന്യൂമറേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നു. സാഫ് ന്റെ തീരനൈപുണ്യ പരിശീലനം നേടിയ യുവതികളെയാണ് തിരഞ്ഞെടുക്കുന്നത്. അവരുടെ അഭാവത്തില്‍ മത്സ്യത്തൊഴിലാളി സമൂഹത്തില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ പ്ലസ് ടു പാസായവരും ഡാറ്റാ എന്‍ട്രിയില്‍ പ്രാഗല്‍ഭ്യം  ഉളളവരുമായിരിക്കണം.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക . ആകെ ഒഴിവ് നാലണ്ണം. അഭിമുഖം ജൂണ്‍ 14ന് രാവിലെ 11 ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്തും. താത്പര്യമുളളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ  ഫോട്ടോ പതിച്ച  അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ ഓഫീസില്‍ എത്തണം.

വിശദവിവരങ്ങള്‍ക്ക് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍  0494-2666428. പുരുഷന്‍മാര്‍ അപേക്ഷിക്കേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *