കശാപ്പ് നിയന്ത്രണം: കേരളത്തിനു ബാധകമല്ലാത്ത വിഷയം

തിരുവനന്തപുരം:  കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിനെ കുറിച്ച് സംശയവുമായി കെ എം മാണി. ഇത്തരം ഒരു ചര്‍ച്ച ആവശ്യമാണോ എന്നും അദ്ദേഹം സഭ ആരംഭിച്ചയുടന്‍ ആരാഞ്ഞു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ആറാം അധ്യായം കേരളത്തിന് ബാധകമല്ല. കൂടാതെ ഇത് ഹൈ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ്.മാത്രമല്ല ആറാം അധ്യായം കേരളത്തിന് ബാധകമല്ല. കേരളത്തിന് ബാധകമല്ലാത്ത കാര്യം എന്തിനാണ് സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടോയെന്നും മാണി ചോദിച്ചു.

എന്നാല്‍ പ്രമേയത്തിന്റെ വിശദാംശങ്ങളിലായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ മറുപടി നല്‍കി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തിന്മേല്‍ സഭയില്‍ ചര്‍ച്ച നടക്കുകയാണ്.പ്രമേയത്തെ താന്‍ അനുകൂലിക്കുന്നതായും എന്നാല്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ചുള്ള നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു താനെന്നും മാണി സഭയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *