സഭാ സമ്മേളനം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം

തിരുവനന്തപുരം: കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന് വേണ്ടി സര്‍ക്കാരും പ്രതിപക്ഷമായ കോണ്‍ഗ്രസും സംയുക്തമായി നിയമസഭയെ ഉപയോഗിക്കുകയാണെന്ന് ബി.ജെ.പിയുടെ ഏക എം.എല്‍.എ ഒ.രാജഗോപാല്‍ ആരോപിച്ചു. നിയമസഭ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുവദിക്കരുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കശാപ്പ് നിയന്ത്രണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.

കേന്ദ്ര വിജ്ഞാപനത്തിന്റെ പേരില്‍ സമൂഹത്തില്‍ വര്‍ഗീയ വികാരം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിനുവേണ്ടി നിയമസഭയെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ കശാപ്പ് നിരോധിച്ചു എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുകയാണ്. യഥാര്‍ത്ഥത്തില്‍ കാലി കര്‍ഷകരെ സഹായിക്കാനാണ് ഈ വിജ്ഞാപനം കൊണ്ടുവന്നത്. സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശ പ്രകാരമാണിത്.

വിജ്ഞാപനത്തെ കുറിച്ച് സംസ്ഥാനങ്ങള്‍ പ്രകടിപ്പിച്ച ആശങ്ക പരിഗണിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി. രാജഗോപാലിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ഭരണപക്ഷം ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *