കശാപ്പ് നിയന്ത്രണം; കേരളം ഒറ്റക്കെട്ട്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കി. കശാപ്പ് നിയന്ത്രണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേകം വിളിച്ചുചേര്‍ന്ന നിയമസഭാ സമ്മേളനത്തിലാണ് പ്രേമയം പാസാക്കിയയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന നിയയമസഭ കശാപ്പ് നിയന്ത്രണത്തിനെതിരേ പ്രമേയം പാസാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്ത യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ അനുകൂലിക്കുകയായിരുന്നു. വോട്ടെടുപ്പില്ലാതെയായിരുന്നു പ്രമേയം പാസാക്കിയത്.

സംസ്ഥാനത്തിന്റെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വിജ്ഞാപനം കേന്ദ്രം പിന്‍വലിക്കണണം. എന്തു കഴിക്കണമെന്ന വ്യക്തികളുടെ അവകാശത്തിനു മേലുളള കടന്നു കയറ്റമാണിതെന്നും മുഖ്യമന്ത്രി പ്രമേയത്തില്‍ പറയുന്നു.

അതേസമയം, ഈ പ്രത്യേക നിയമസഭാ ചേര്‍ന്നതു പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കേന്ദ്ര വിജ്ഞാപനം ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും രാജഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *