കാലിഫോര്‍ണിയ: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ് ക്ക് വെടിയേറ്റു. തെലുങ്കാന സ്വദേശിയും കാലിഫോര്‍ണിയ യൂണിവേഴ് സിറ്റിയിലെ വിദ്യാര്‍ത്ഥിയുമായ മുബീന്‍ അഹമ്മദിനാണ് (26) വെടിയേറ്റത്. വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ അഹമ്മദ് ചികിത്സയിലാണ്.
പഠനത്തോടൊപ്പം ജോലിയും ചെയ് തുവന്നിരുന്ന അഹമ്മദിന് നേരെ ജൂണ്‍ നാലിന് വൈകിട്ട് ആറ് മണിയ് ക്ക് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അജ്ഞാതര്‍ വെടിവയ് ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ അഹമ്മദിനെ പോലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ് റ്റു ചെയ്തിട്ടില്ല.
അതേസമയം, മകന് വെടിയേറ്റ വിവരം തങ്ങളെ അറിയിച്ചില്ലെന്നും തൊട്ടടുത്ത ദിവസം മാത്രമാണ് തങ്ങളെ വിവരം അറിയിച്ചതെന്നും അഹമ്മദിന്റെ പിതാവ് ആരോപിച്ചു. ആശുപത്രി അധികൃതര്‍ വിളിച്ച് മകന്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ ഐ.സിയുവില്‍ ആണെന്ന് മാത്രം പറയുകയായിരുന്നുവെന്നും പിതാവ് ആരോപിക്കുന്നു.
